കോതമംഗലം: കീരംപാറ പഞ്ചായത്തിലെ കൊണ്ടിമറ്റം 611 മലയിൽ കൊണ്ടിമറ്റത്ത് ആരംഭിക്കാനിരിക്കുന്ന പാറമട പദ്ധതിക്കെതിരെ പ്രദേശവാസികൾ ഒപ്പിട്ട ഭീമഹർജിയും അനുബന്ധ രേഖകളും മുഖ്യമന്ത്രിക്ക് കൈമാറി. കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.പാറമട ആരംഭിക്കുന്നതിലൂടെ പ്രദേശത്തെ ജനജീവിതത്തിനും പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് കീരംപാറ പഞ്ചായത്ത് നിവാസികൾ ഭീമഹർജി സമർപ്പിച്ചത്. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് പദ്ധതിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.വാർഡ് മെമ്പറും ആക്‌ഷൻ കൗൺസിൽ ചെയർമാനുമായ ബിജു ചെറിയാൻ, ട്രഷറർ ജോജി സ്കറിയ, എക്സിക്യൂട്ടീവ് അംഗം രാജു പള്ളിത്താഴം, എൽദോസ് പാലപ്പിള്ളി എന്നിവർ എംഎൽഎയോടൊപ്പം മുഖ്യമന്ത്രിയെ സന്ദർശിക്കുവാൻ ഉണ്ടായിരുന്നു.


















































