Connect with us

Hi, what are you looking for?

CHUTTUVATTOM

ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കുന്നില്ല; നഗരസഭ ക്വാര്‍ട്ടേഴ്സ് കാടുമൂടി നശിക്കുന്നു

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍, വര്‍ഷങ്ങളായി ക്വാര്‍ട്ടേഴ്‌സുകള്‍ താമസക്കാര്‍ ഇല്ലാതെ അനാഥമാണ്. നഗരസഭ എന്‍ജിനീയറിങ് വിഭാഗമോ, ആരോഗ്യവിഭാഗമോ ഈ പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കുന്നില്ല. കാടുപിടിച്ചുകിടക്കുന്നതുമൂലം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സാമൂഹ്യവിരുദ്ധരും മയക്കുമരുന്നു കച്ചവടക്കാരും മയക്കുമരുന്ന് ഉപഭോക്താക്കളും ക്വാര്‍ട്ടേഴ്‌സുകള്‍ കൈയേറി യഥേഷ്ടം ഉപയോഗിക്കുകയാണ്.

അതിഥിത്തൊഴിലാളികളും മയക്കുമരുന്നിന് അടിമകളായവരും സ്ഥിരതാവളമാക്കിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. രാത്രികാലങ്ങളില്‍ ഇവിടെ വെളിച്ചമില്ലാത്തതുമൂലം കാല്‍നടക്കാര്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മോടിപിടിപ്പിക്കുകയും അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച ക്വാര്‍ട്ടേഴ്‌സുകളിലെ ഇലക്ട്രിക് വയറിങ്ങുകളും പൈപ്പുകളും ടാപ്പുകളും എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഇതൊന്നും നഗരസഭ ഭരണാധികാരികളുടെ ശ്രദ്ധയില്‍ ഇതുവരെ പെട്ടിട്ടില്ല എന്നുള്ളത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥര്‍ക്കായി അനുവദിക്കപ്പെട്ടിട്ടുള്ള ക്വാര്‍ട്ടേഴ്‌സ് അവര്‍ക്കാവശ്യമില്ലെങ്കില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാന്‍ വിട്ടുകൊടുക്കാതെ മറ്റെന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.


You May Also Like

CHUTTUVATTOM

കോതമംഗലം: മാരമംഗലം ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള എൽപിഎസ് റ്റി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായവർ 7 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോതമംഗലം നഗര...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള കരാര്‍ അടിസ്ഥാന അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളിലേയ്ക്ക് (ഗസ്റ്റ്) 7 ന് രാവിലെ 10 ന്...

CHUTTUVATTOM

കോതമംഗലം: രാസ ലഹരി വ്യാപനത്തിനെതിരെ സാംസ്കാരിക സംഘടനയായ കോതമംഗലം കല സമീപ കലാലയങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് തൂഫാൻ വാക്കതോണും മാരത്തോണും നടത്തി. ഡീൻ കുര്യാക്കോസ് എം.പി വാക്കത്തോണിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കളക്ടർ...

CHUTTUVATTOM

കോതമംഗലം: മിനിപ്പടിയിൽ പെരിയാർ വാലിയുടെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ച് നീക്കണം. കോതമംഗലം – ചേലാട് റോഡില്‍ മിനിപ്പടിക്ക് സമീപം പെരിയാര്‍വാലി കനാലിന്‍റെ കരയിലാണ് വീടിന് സമാനമായ ജീർണ്ണിച്ച കെട്ടിടം. ഓടുമേഞ്ഞ കെട്ടിടത്തിന്...

CHUTTUVATTOM

കോതമംഗലം: വീട്ടുമുറ്റത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ചെറുവട്ടൂർ തോപ്പിൽ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പട്ടിക്കൂടി നോട് ചേർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് പാമ്പിനെ കണ്ടത്. പട്ടി കുരക്കുന്നത് കേട്ട് ബിജു നോക്കിയപ്പോഴാണ് പാമ്പിനെ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ 341-ാംമത് കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലോചനയോഗം നടത്തി. ജില്ലാ കളക്ടർ...

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ...

CHUTTUVATTOM

കോതമംഗലം : നസ്രത്ത് സന്ന്യാസിനി സമൂഹത്തിലെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിയോ വെങ്ങാലൂര്‍ സിഎസ്എന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് രാമല്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. മറ്റക്കര വെങ്ങാലൂര്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ആര്‍ട്സ് ആന്റ് ലിറ്റററി അസോസിയേഷന്‍ (കല) സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച 3ന് നഗരത്തില്‍ തൂഫാന്‍ വോക്കത്തണും മിനി മാരത്തണും നടത്തും. ലഹരിവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച തൂഫാന്‍...

error: Content is protected !!