കോതമംഗലം: വീട്ടുമുറ്റത്തു നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
ചെറുവട്ടൂർ തോപ്പിൽ ബിജുവിൻ്റെ വീട്ടുമുറ്റത്ത് പട്ടിക്കൂടി നോട് ചേർന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് പാമ്പിനെ കണ്ടത്. പട്ടി കുരക്കുന്നത് കേട്ട് ബിജു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്. കോതമംഗലം ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആർ ആർ ടി സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.



















































