കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ ഫാ. ജെയിംസ് പറയ്ക്കനാല്‍, കുട്ടികളിലുള്ള വിവിധങ്ങളായ കഴിവുകള്‍ പുറത്തുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ചടങ്ങില്‍ സ്കൂള്‍ ഹെഡ് മിസ്ട്രസ് സി. റിനി മരിയ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പിടിഎ പ്രസിഡന്റ് സിജു പുന്നേക്കാട്, സി. ബെല്‍സി, ആല്ബിന് ജോയ്സണ്‍, ധന്യ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു.



















































