കോതമംഗലം:പെരുമ്പാവൂർ-കോതമംഗലം -വടാട്ടുപാറ റൂട്ടിലെ കെ എസ് ആർ ടി സിയുടെ പ്രിയദർശിനി സർവീസ് ബസിൽ എഞ്ചി.കോളജ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ആലുവ,വാഴക്കുളം എരുമത്തല പുത്തുക്കാടൻ സെയ്തുമുഹമ്മദിനെ (65)പോലീസ് അറസ്റ്റ് ചെയ്തു.പെൺകുട്ടിയെ ഉപദ്രവിച്ചതിനെ തുടർന്നു കണ്ടക്ടറും യാത്രക്കാരും ചേർന്നു പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.


















































