കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി അരുണാചല്‍പ്രദേശ് സ്വദേശി മിച്ചി മര്‍പ്പുവിന്റെ ഛായാചിത്രത്തിന് മുന്നില്‍ രാത്രി മെഴുകുതിരി തെളിയിച് പ്രാർത്ഥിച്ച് സഹപാഠികള്‍ അനുശോച്ചു. കോളേജിലെ ഓപ്പണ്‍ എയര്‍ തീയേറ്ററിന് മുന്നിൽ ബുധനാഴ്ച രാത്രി മെഴുകുതിരി തെളിച്ച് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മിച്ചി മര്‍പുവിന്റെ ചിത്രത്തിന് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍ എത്തിയത്.
ഒരു മണിക്കൂര്‍ നീണ്ട അനുശോചനയോഗത്തില്‍ നിരവധി കുട്ടികള്‍ മിച്ചിമര്‍പുവിന്റെ ഓര്‍മകള്‍ പങ്കിട്ട് സംസാരിച്ചു. മിച്ചിക്കൊപ്പം താമസിച്ചിരുന്ന അരുണാചല്‍ സ്വദേശി യായിയും ഏറെ ദു:ഖഭാരത്തോടെയാണ് അനുഭവങ്ങൾ പങ്കിട്ടത്.




















































