Connect with us

Hi, what are you looking for?

CHUTTUVATTOM

എംഎ എഞ്ചിനീയറിംഗ്കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ : വിദ്യാർത്ഥികൾ നടത്തിവന്ന സമരം താത്കാലികമായി അവസാനിപ്പിച്ചു 

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ്കോളജ് വിദ്യാർത്ഥി മിച്ചി മർപ്പു ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാർത്ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.വിദ്യാർത്ഥികളുടെ 12 ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റി രൂപീകരിക്കും. പ്രിന്‍സിപ്പല്‍ അന്വേഷണത്തില്‍ ഇടപെടില്ല.

വകുപ്പ് മേധാവിയും, കോ ഓര്‍ഡിനേറ്ററും മാറിനില്‍ക്കും തുടങ്ങിയവയാണ് നിബന്ധനകള്‍. സമരം നിര്‍ത്തിയത് താല്‍ക്കാലികമെന്നും വിദ്യാർത്ഥി പറഞ്ഞു . വിദ്യാർത്ഥി സംഘടനകളുടെ സംസ്ഥാന നേതാക്കളായ എം. ശിവ പ്രസാദ്(എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്) , ഡോ.അലോഷ്യസ് സേവ്യർ(കെ എസ് യു സംസ്ഥാന പ്രസിഡന്റ് )ഉൾപ്പടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.എം എ കോളേജിലെ ബിടെക് വിദ്യാർത്ഥി മിച്ചി മർപുവിനെ കോളേജിന് സമീപമുള്ള താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ ശനിയാഴ്ച വൈകിട്ട് കണ്ടെത്തുകയായിരുന്നു. ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ബാക്ക് ആയതിലുള്ള മാനസിക വിഷമമാണ് വിദ്യാർത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം.

കോളേജ് മാനേജ്മെന്റ് പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ നേരിൽ കണ്ട് വിദ്യാർത്ഥികൾ പരാതി നൽകി. ഇയർബാക്ക് താൽക്കാലികമായി സർവകലാശാല പിൻവലിച്ചതാണെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.കോതമംഗലം എം എൽ എ ഷിബു തെക്കുംപുറവും മന്ത്രിയെ കണ്ട് അന്വേഷണം നടത്താൻ ആവശ്യപെട്ടിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടയം എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ എംജി സര്‍വകലാശാല പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പന്തടക്കത്തോടെ  കളിയുടെ...

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

CHUTTUVATTOM

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളേജിൽ നടന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻറ് ടെക്നോളജി (ഡിഎസ്ടി)...

CHUTTUVATTOM

കോതമംഗലം: വിലക്കയറ്റത്തിനും, കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ എൽഡിഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി കോഴിപ്പിള്ളി കവലയിൽ പ്രതിഷേധ സായാഹ്നം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സ്വാതന്ത്ര്യസമര സേനാനി എം. ഐ വർഗീസ് ഫൗണ്ടേഷന്റെ 2026-ലെ ജനസേവ പുരസ്കാരം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമ്മാനിച്ചു. പുതുപ്പാടി യെൽദോ മാർ ബസേലിയോസ് കോളേജിൽ നടന്ന ചടങ്ങിൽ ശ്രേഷ്ഠ...

CHUTTUVATTOM

കോതമംഗലം: ലഹരിമാഫിയയെ തുരത്താൻ എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട്...

CHUTTUVATTOM

കോട്ടപ്പടി: കോട്ടപ്പടി മാർ ഏലിയാസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഔട്ട്റീച്ച് വിഭാഗമായ മാർ ഏലിയാസ് കോളേജ് ഫോർ കമ്മ്യൂണിറ്റി ട്രാൻസ്ഫോർമേഷൻ (എംഇസി-സിടി)യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്പൈസസ് ബോർഡ് ഇന്ത്യ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാർമൽ കോളേജ് സോഷ്യൽ വർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് ഇൻറർ സ്കൂൾ ക്വിസ് മത്സരം നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള വിവിധ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു....

CHUTTUVATTOM

കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താന്‍ യുവതികള്‍ക്ക് കരുത്ത് പകരുന്ന ‘ടെക് ഫോര്‍ ഓള്‍’ പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍...

CHUTTUVATTOM

കോതമംഗലം: ജന്മനാലും രോഗങ്ങളാലും അപകടങ്ങളിലുടെ സംഭവിച്ച ഗുരുതരമായ ക്ഷതങ്ങൾ മൂലവും ശാരീരിക ശേഷിക്കുറവ് സംഭവിച്ച് വീൽചെയറുകളിലും കട്ടിലുകളിലുമായി ജീവിതം നയിക്കുന്നവരുടെ അവകാശങ്ങൾക്കും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി വീൽചെയറിൽ കഴിയുന്നവർ തന്നെ രൂപം കൊടുത്ത...

error: Content is protected !!