കോതമംഗലം: കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സയന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. സയന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ജെ. ജാസി ഉദ്ഘാടനം ചെയ്തു. സയന്‍സ് ഫോറം ജോയിന്റ് കോര്‍ഡിനേറ്റര്‍ ഡോ. മീഗിള്‍ എസ്. മാത്യു, ആര്യന്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു. കവിതാ രചന, ചിത്രരചന മത്സരങ്ങളും സംഘടിപ്പിച്ചു.















































