കോതമംഗലം: ദിവസങ്ങളായി തോരാത പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോതമംഗലം താലൂക്കിൽ 20 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുള്ളതായി പ്രാഥമിക കണക്ക്.കോതമംഗലം ബ്ലോക്കിലെ കവളങ്ങാട്, പോത്തനിക്കാട്, നെല്ലിക്കുഴി, വാരപ്പെട്ടി, പൈങ്ങോട്ടുർ, പല്ലാരിമംഗലം എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുൻസിപ്പാലിറ്റിയിലുമാണ് കൃഷി നാശം ഉണ്ടായിട്ടുള്ളത്.
3875 കുലച്ച എത്ത വാഴകൾ, 2050 കുലക്കാറായ വാഴകൾ, കായ്ഫലമുള്ള 42 ജാതികൾ, 50 കമുകുകൾ, 0.8 ഹെക്ടർ കപ്പ, 0.2 ഹെക്ടർ നെല്ല്, 0.8 ഹെക്ടർ പച്ചകറി കൃഷി എന്നിവയ്ക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. ഏകദേശം 52 കർഷകരുടെ വിളകൾക്കാണ് നഷ്ടം ഉണ്ടായിട്ടുള്ളത് ഏറ്റവും കൂടുതൽ കൃഷിനാശം നേരിട്ടത് കവളങ്ങാട് പഞ്ചായത്തിലും, കോതമംഗലം നഗരസഭയിലുമാണ്. ബ്ലോക്കിലെ 10 പഞ്ചായത്തുകളിലെയും നഗരസഭയിലെയും കൃഷിഭവനുകൾ വഴി കണക്കെടുപ്പ് പൂർണ്ണമാകുന്നതേയുള്ളുവെന്ന് കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ പ്രിയമോൾ തോമസ് പറഞ്ഞു.



















































