കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ കെ.എ സിബി അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് ക്യാൻസർ രോഗികൾക്ക് ക്ഷേമകിറ്റും സ്നേഹാലയത്തിലെ അന്തേവാസികൾക്ക് വസ്ത്രവും വിതരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോസ് ബേബി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ സംസ്ഥാന കോഡിനേറ്റർ ഹസീന മുനീർ അനുസ്മരണ സന്ദേശം നൽകി. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അരുൺ ചന്ദ്രൻ, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ്എം.എം ജയൻ , മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജമ്മ രാജൻ, ന്യൂനപക്ഷ സെല്ല് മണ്ഡലം പ്രസിഡണ്ട് കെ.വി തോമസ്, പഞ്ചായത്ത് മെമ്പർമാരായ ശ്രീജിത്ത് ശിവൻ, ബിന്ദു രാജേന്ദ്രൻ, വാർഡ് പ്രസിഡന്റ് ബേബി വർഗീസ് ആറ്റുപുറം., ബീന ബേബി എന്നിവർ പ്രസംഗിച്ചു.



















































