കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി – ഫാ. അനൂപ് വലിയപറമ്പില്‍ സിഎഫ്‌ഐസി.
വ്യാഴാഴ്ച വൈകുന്നരം അഞ്ചിന് ജപമാല, നൊവേന, ദിവ്യബലി – ഫാ. ജോര്‍ജ് ഗ്രിഗറി, ചുള്ളി എംസിബിഎസ്. 17ന് വൈകുന്നരം 4.30ന് ജപമാല, നൊവേന – ഫാ. ലിനോ പുത്തന്‍വീട്ടില്‍, വചന സന്ദേശം – ഫാ. പയസ് മലേക്കണ്ടം. 19ന് രാവിലെ 9.30ന് ആഘോഷമായ സമൂഹ ദിവ്യബലി, – ഫാ. നെല്‍സണ്‍ ജോബ് കളപ്പുരയ്ക്കല്‍ ഒസിഡി, തിരുസ്വരൂപ പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീര്‍വാദം, കൊടിയിറക്ക്, സമൂഹ ലേലം.


















































