Connect with us

Hi, what are you looking for?

CHUTTUVATTOM

പുന്നേക്കാട്-തട്ടേക്കാട് റോഡിൽ കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ് ഉപയോഗിച്ച് പലകുറി ഫയര്‍ ചെയ്തതോടെ ആനകള്‍ ഓടി. പ്ലാന്റേഷനിലും ചേലമല ഭാഗത്തും ആനകള്‍ തമ്പടിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി ഇന്നലെ (വ്യാഴാഴ്ച) രാവിലേയും വൈകിട്ടും ഡ്രോണ്‍ ഉപയോഗിച്ച് പ്ലാന്റേഷനിലെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ മണിക്കൂറുകളോളം നിരീക്ഷണം നടത്തി.

കളപ്പാറ ഭാഗത്തുനിന്നും രാവിലെ 8.30 മുതല്‍ 11 വരേയും വൈകിട്ട് 4 മുതല്‍ 6.30 വരേയും ഡ്രോണ്‍ പറത്തിയിട്ടും ആനകള്‍ ഒന്നിനെ പോലും കണ്ടെത്താനായില്ല. കോതമംഗലം റേയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 3.30ന് സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഗണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്തത്. വെടിശബ്ദം കേട്ടതോടെ ആനകള്‍ ഓടിമറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ യാത്രികന് നേരെ ആന ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.

കുട്ടികൊമ്പനടക്കം നാല് ആനകളെ കഴിഞ്ഞ 2ന് പെരിയാര്‍ കടത്തി തട്ടേക്കാട് വന മേഖലയിലേക്ക് തുരത്തിയിരുന്നു. വീണ്ടും എത്തിയത് മറ്റൊരു ആനക്കൂട്ടമാണെന്നാണ് അധികൃതരുടെ നിഗമനം.

You May Also Like

CHUTTUVATTOM

മൂവാറ്റുപുഴ: കുടുംബത്തിന്റെ കരുത്ത് സ്നേഹത്തിലും സമാധാനത്തിലുമാണെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത ഫാമിലി അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ വിവാഹ ജീവിതത്തില്‍ സില്‍വര്‍, ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്നവരുടെ ജൂബിലി സംഗമം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്...

CHUTTUVATTOM

കോതമംഗലം: കേരള കേരള കോണ്‍ഗ്രസ് (എം) ന്റെ 62-ാം ജന്മദിനാഘോഷം കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസ് വര്‍ഗീസ് പാര്‍ട്ടി പതാക...

CHUTTUVATTOM

കോതമംഗലം: റോമിൽ 19 മുതൽ 23 വരെ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിന് മുന്നോടിയായി ഉള്ള പതാക പ്രയാണത്തിന് കോതമംഗലം രൂപതയിൽ സ്വീകരണം നൽകി. ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ,...

CHUTTUVATTOM

കടവൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി യുപി സ്‌കൂളുകളില്‍ അനുവദിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതി....

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

error: Content is protected !!