Connect with us

Hi, what are you looking for?

CHUTTUVATTOM

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണം: വൈഎംസിഎ

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് വൈ.എം.സി.എ. സെമിനാർ ആവശ്യപ്പെട്ടു. എറണാകുളം,ഇടുക്കി, ജില്ലകളിലെ കോതമംഗലം,മൂവാറ്റുപുഴ,തൊടുപുഴ, ദേവികുളം താലൂക്കുകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ലരൂപീകരിക്കണമെന്ന് 1982 മുതൽ ഭരണ കേന്ദ്രങ്ങളിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദീർഘകാല ജനകീയ ആവശ്യം ഇപ്പോഴും ശക്തമാണ്.

വൈഎംസിഎ പ്രസിഡൻ്റ്, ടോമി ചെറുകാട്ട് അധ്യക്ഷത വഹിച്ചു.സെമിനാർ കൺവീനർ എം.എസ്.എൽദോസ് വിഷയ അവതരണം നടത്തി, പ്രൊഫ. ബേബി എം.വർഗീസ് സെമിനാർ നയിച്ചു. ഡോ. ബിനോയ്‌ ദാസ് മോഡറേറ്റർ ആയി.

ചരിത്രപരവും, ഭൂമിശാസ്ത്രപരമായ വസ്തുതകൾ നിരത്തി വികസനവും, ഭരണപരവുമായി ജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമതമായ സേവനങ്ങൾ പ്രത്യേകിച്ച് വിദ്യാഭ്യാസം,ആരോഗ്യം, ഗതാഗതം,റവന്യൂ, പൊതുസേവനങ്ങൾ തുടങ്ങിയ ഇതര മേഖലകളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും, എറണാകുളം ജില്ലയ്ക്ക് അനുവദിക്കുന്ന കോടികളുടെ വികസനം ഫണ്ട് ജില്ലാ ആസ്ഥാന പ്രദേശങ്ങളിൽ മാത്രം ചിലവഴിച്ച് കിഴക്കൻ മേഖലയോടുള്ള അവഗണന പുതിയ ജില്ല രൂപീകൃതമായാൽ പരിഹരിക്കപ്പെടും.

ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്തിനും, സമീപപ്രദേശങ്ങളിലും വലിയ ടൂറിസം മേഖലയ്ക്കുള്ള സാധ്യതയും, മുടങ്ങിക്കിടക്കുന്ന കോതമംഗലം – കാക്കനാട് റോഡ് പുനരാരംഭിക്കുന്നതിനും,ആലുവ-മൂന്നാർ രാജപാത ഗതാഗത യോഗ്യമാക്കുന്നതിനും സമീപപ്രദേശത്തെ വന്യജീവി ആക്രമണത്തിനും പരിപൂർണ്ണ പരിഹാരത്തിനും പുതിയ ജില്ലാ രൂപീകരണത്തിലൂടെ സാധ്യമാകുമെന്നും വിലയിരുത്തി.

പുതിയ ജില്ല രൂപീകരണത്തിനായി ജനപ്രതിനികളുടെയും, വിവിധ സാമൂഹിക, സാംസ്കാരിക, ആത്മീയ,വിദ്യാഭ്യാസ, വ്യാപാര,സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ച് ജനകീയ ബോധവൽക്കരണവും സർക്കാരിനെ വിശദമായ നിവേദവും നൽകുവാനും ആവശ്യമെങ്കിൽ ശക്തമായ ജനകീയ പക്ഷോഭത്തിനും രൂപംനൽകുവാനും യോഗം തീരുമാനിച്ചു.

കെ.റ്റി.മത്തായിക്കുഞ്ഞ്,പി.സി.സ്കറിയ,ജോർജ് മാത്യു,അഡ്വ.റ്റി.ജെ.ജോർജ്, കെ.പി.പോൾ, അഡ്വ.കെ.ഐ.ജേക്കബ്, ഡോ.ജേക്കബ് ഇട്ടൂപ്പ്, ബേബിച്ചൻ നിധീരിക്കൽ,മാർട്ടിൻ കീഴേമാടൻ,അഡ്വ.സി.കെ. ജോർജ്,പി.കെ. അവിരാച്ചൻ,റിട്ട.ജസ്റ്റിസ് ടി.വി.മാത്യു,കെ.പി. കുര്യാക്കോസ്,തോമസ് ഗീവർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ ഡയലാസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം നടത്തി അഞ്ച് മാസം പിന്നിട്ടും ഒരു രോഗിക്ക് പോലും ഡയലാസിസ് നടത്താനായില്ല.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്‍റര്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ...

CHUTTUVATTOM

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡാറ്റയോടൊപ്പം 13ന് മുൻപായി [email protected] എന്ന ഈ-മെയിലിൽ അയക്കണം. 6238439057, 9947383242, 8606802245.

ACCIDENT

കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാതയിൽ കാൽനടക്കാരിയായ വയോധിക ലോറിയിടിച്ച് മരിച്ച സംഭവത്തിൽ അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിക്കുഴി എളമ്പ്ര പുലിക്കുന്നത്തുകുടിയിൽ കാർത്തിക കുറുമ്പൻ (95) ആണ് വ്യാഴാഴ്ച രാവിലെ 11.30-ഓടെയുണ്ടായ...

CHUTTUVATTOM

കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് വടാശേരി മുതല്‍ കുന്നത്തേപീഠിക വരെ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പലപ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റി...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം-ഇടുക്കി റോഡില്‍ ചെമ്പന്‍കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രികൻ പകൽ റോഡ് കുറുകെ കടന്ന കാട്ടാനകൾക്ക് മുന്നിൽപ്പെട്ടു. ജംഗ്ഷനിലെ കടകളിൽ ഉണ്ടായിരുന്നവരുടെ അവസരോചിത ഇടപെടലാണ് രക്ഷയായത്. ചെമ്പന്‍കുഴിയിലെ നഗരംപാറ ഫോറസ്റ്റ് സ്‌റ്റേഷന് സമീപം...

ACCIDENT

കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി, ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാര്‍ത്തിക കുറുമ്പന്‍ (95) ആണ് മരിച്ചത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയില്‍ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം വാഹനം...

CHUTTUVATTOM

കോതമംഗലം: നിര്‍ദ്ദിഷ്ട ഫിലിം സിറ്റി സ്ഥാപിക്കാന്‍ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. സംസ്ഥാന ബഡ്ജറ്റിലാണ് ഫിലിം സിറ്റി എറണാകുളത്ത് സ്ഥാപിക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് കൃത്യമായ സ്ഥലം നിശ്ചയിച്ചിട്ടില്ലെന്നാണ്...

CHUTTUVATTOM

കോതമംഗലം: പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് (സീനിയര്‍) അധ്യാപക ഒഴിവിലേക്ക് 23ന് രാവിലെ 10ന് നടക്കുന്ന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബിഎസ്‌സി ആക്ച്ചുറിയല്‍ സയന്‍സ് വിഭാഗത്തില്‍ എസ്‌സിഎസ്ടി, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എസ്‌സി സീറ്റ് ഒഴിവ്.താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം വെള്ളിയാഴ്ച 10ന് അതാത് വകുപ്പുകളില്‍ എത്തണമെന്ന്...

CHUTTUVATTOM

കോതമംഗലം: വിമലഗിരി പബ്ലിക് സ്കൂളിൽ സ്‌കൂൾ പാർലമെൻ്റ് പ്രതിനിധികൾ ചുമതലയേറ്റു. ആലുവ റൂറൽ എസ്പി കെ. എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും സത്യപ്രതിജ്ഞ ചൊല്ലി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജില്ല ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട് പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ പോരാടാൻ ഗോളടിച്ച് സമ്മാനം നേടാം എന്ന...

CHUTTUVATTOM

കോതമംഗലം: വന്യമൃഗശല്യം രൂക്ഷമായ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച് ഒന്നര വർഷത്തോളമായെങ്കിലും തുടർ നടപടി ഉണ്ടായില്ല.കുട്ടമ്പുഴ പഞ്ചായത്തിലേക്കുൾപ്പെടെയുള്ള പ്രദാന റോഡായ പുന്നേക്കാട്‌ – തട്ടേക്കാട്...

error: Content is protected !!