കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് വടാശേരി മുതല്‍ കുന്നത്തേപീഠിക വരെ വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. പലപ്രാവശ്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മറ്റി അറിയിച്ചു.
പ്രസിഡന്റ് ജോര്‍ജ് മുടവുംകുന്നേൽ അധ്യക്ഷത വഹിച്ചു. കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.പോള്‍ മുണ്ടക്കല്‍, സണ്ണി പുതശേരി, മാത്യു ചേറ്റൂര്‍ എന്നിവർ പ്രസംഗിച്ചു.




















































