കോതമംഗലം: വിമലഗിരി പബ്ലിക് സ്കൂളിൽ സ്‌കൂൾ പാർലമെൻ്റ് പ്രതിനിധികൾ ചുമതലയേറ്റു. ആലുവ റൂറൽ എസ്പി കെ. എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് കറുത്തേടത്ത് അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിസി സോജൻ വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ അൻസാ മരിയ, ടയറീസ് ടോം എന്നിവർ പ്രസംഗിച്ചു.



















































