Connect with us

Hi, what are you looking for?

CHUTTUVATTOM

കലാ സാഹിത്യ സാംസ്‌കാരികോത്സവത്തിന് തുടക്കം

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല ആന്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് തുടക്കം. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എച്ച്എം ബിന്ദു ജിജി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എഴുത്തുകാരി സഹീറ എം എഴുതിയ കരിമുട്ടത്തേമാടന്‍ കുന്ന് നോവല്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. മാലിക് ദീനാര്‍ പബ്ലിക് സ്‌കൂള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലബ്, നെല്ലിമറ്റം എംബിറ്റ്‌സ് കോളേജ് എന്‍സിസി യൂണിറ്റ്, പോത്താനിക്കാട് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം എന്നിവയും നടന്നു.

ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് കെ.എ യൂസുഫ് പല്ലാരിമംഗലം അധ്യക്ഷത വഹിച്ചു. ലൈബ്രറി ആക്ടിംഗ് സെക്രട്ടറി എ.എം.എ. റഷീദ്, ട്രഷറര്‍ വി.ജി മധു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹ്സിന ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. മുഹമ്മദ്, ഫാത്തിമ മാജിദ്, വാര്‍ഡ് മെമ്പര്‍മാരായ നെജി ജബ്ബാര്‍, നീനു മൈതീന്‍, അനില്‍ കുമാര്‍, ഹക്കീംഖാന്‍, ഷൗക്കത്തലി എം.പി, എന്‍.കെ. മുഹമ്മദ്, നിസാമോള്‍ ഇസ്മായില്‍, പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എം.എം. അലിയാര്‍, മാലിക് ദീനാര്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ കെ എം മൊയ്ദു, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സി എച്ച്, പ്രിന്‍സിപ്പല്‍ റെജി വി ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ധന്യ സതീഷ്, ഗവണ്‍മെന്റ് കൊമേഴ്‌സില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് ദീപ രാമനാഥന്‍ ടി, എംബിറ്റ്‌സ് കോളേജ് എന്‍സിസി ഓഫീസര്‍ അജിത് കെ യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചിത്ര പ്രദര്‍ശനം, കുടുംബശ്രീ ഉത്പന്നങ്ങളുടെ വില്പന, ശാസ്ത്ര പ്രദര്‍ശനം, മണ്‍കലങ്ങളുടെ വില്പന തുടങ്ങിയവ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 10 വരെ നടക്കും.

You May Also Like

CHUTTUVATTOM

കോതമംഗലം: ചേലാട് മുണ്ടയ്ക്കല്‍ പരേതനായ ജോസഫ് ജേക്കബിന്റെ ഭാര്യ ലില്ലി ജേക്കബ് (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 3ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. പരേത മേലൂര്‍ നെറ്റിക്കാടന്‍ കുടുംബാഗമാണ്. മക്കള്‍: ജയന്‍,...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷിബു...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മാതാപിതാക്കള്‍ക്കുള്ള ബോധവത്ക്കരണ സെമിനാറും നടത്തി.കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാര്‍ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ്, നേച്ചര്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീലും, ക്വിസ് മത്സരവും, പ്രകൃതി പഠനയാത്രയും നടത്തി. കോളജ്...

CHUTTUVATTOM

കോതമംഗലം: പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഈവനിംഗ് ഒപിയുടെയും പുതിയ അത്യാധുനിക ചികിത്സാ വിഭാഗങ്ങളുടെയും ഉദ്ഘാടനം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: ആയക്കാട് അമ്പലക്കാട്ട് ഔസേഫ് റപ്പേല്‍ (91) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 11ന് പുലിമല സെന്റ്.തോമസ് പള്ളിയില്‍. ഭാര്യ:പരേതയായ അന്നം, കോട്ടപ്പടി ഇടപ്പുളവന്‍ കുടുംബാഗം. മക്കള്‍:ചെറിയാന്‍ (പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍), വര്‍ഗീസ്, തോമസ് (വിമുക്തഭടന്‍),...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശിയുടെ പുരയിടത്തിലെ കിണറ്റിലാണ് പുലര്‍ച്ചെയോടെ ആന വീണത്. ഡിഎഫ്ഒ കാര്‍ത്തിക് ഐഎഫ്എസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മയക്കുവെടി...

CHUTTUVATTOM

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനു നേരെ കാട്ടാനയുടെ പരാക്രമം. തട്ടേക്കാട് -കോതമംഗലം റോഡിൽ മാവിൻചോടിൽ ഇന്ന് രാത്രി 7.40ഓടെ കോതമംഗലം കെഎസ്ഇബി നമ്പർ വൺ സെക്ഷനിൽ ഓവർസീയർ ആയി ജോലി...

CHUTTUVATTOM

കോതമംഗലം: ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി നഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാനം പിടിച്ചു .കോതമംഗലം നഗരസഭയുടെ അറിവുടെയാണ്ന ഗരസഭയ്ക്ക് മുന്നിലും കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ്...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

error: Content is protected !!