കോതമംഗലം: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മാതാപിതാക്കള്‍ക്കുള്ള ബോധവത്ക്കരണ സെമിനാറും നടത്തി.കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ മാത്യു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
മാതാപിതാക്കള്‍ക്കായി മൂവാറ്റുപുഴ സബ് ഇന്‍സ്പെക്ടര്‍ സി.പി ബഷീര്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ജെയിന്‍ ജോസ്, വാര്‍ഡ് കൗണ്‍സിര്‍ ഷിബു കുര്യാക്കോസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. ആന്റണി പുലിമലയില്‍, പിടിഎ പ്രസിഡന്റ് ബിജുമോന്‍ മാത്യു, സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍ സോണിയ ജോയ്, സ്റ്റാഫ് സെക്രട്ടറി ഡോ. ജോമി എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.



















































