കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാര്‍ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ്, നേച്ചര്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീലും, ക്വിസ് മത്സരവും, പ്രകൃതി പഠനയാത്രയും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ തദ്ദേശീയവും അപൂര്‍വവുമായ വൃക്ഷത്തൈകള്‍ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
വനമഹോത്സവത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വനമഹോത്സവ ക്വിസ് മത്സരവും സംഘടിപ്പിച്ചു. തൊമ്മന്‍കുത്ത് വനമേഖലയില്‍ പ്രകൃതി പഠനയാത്രയും സംഘടിപ്പിച്ചു. കാളിയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടോമിന്‍ ജെ. അരഞ്ഞാണി വിദ്യാര്‍ത്ഥികളോട് സംവദിച്ചു.



















































