Connect with us

Hi, what are you looking for?

CHUTTUVATTOM

ഭൂ​ത​ത്താ​ൻ​കെ​ട്ട് മു​ത​ൽ കൂ​രി​കു​ളം വ​രെ ഫെ​ൻ​സിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​ത് 3.2 കി​ലോ​മീ​റ്റ​ർ മാ​ത്രം

കോതമംഗലം: രണ്ട് വര്‍ഷം മുമ്പ് ഭൂതത്താന്‍കെട്ട് മുതല്‍ കൂരികുളം വരെ 93 ലക്ഷം രൂപ ചെലവില്‍ 8.5 കിലോമീറ്റര്‍ ദൂരത്തില്‍ ആരംഭിച്ച ഫെന്‍സിംഗ് നിര്‍മാണത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രം. മലയാറ്റൂര്‍ റിസര്‍വ് വനത്തില്‍ നിന്നും പുഴനീന്തി വരുന്ന കാട്ടാനകള്‍ പുന്നേക്കാട് പ്ലാന്റേഷനില്‍ തമ്പടിച്ച് കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലകളില്‍ സ്ഥിരം നാശം വരുത്തുന്നു.

കാട്ടാനപ്പേടികൊണ്ട് സന്ധ്യമയങ്ങിയാല്‍ ഒരു നാട് മുഴുവന്‍ പുറത്തിറങ്ങാനാവാതെ വീട്ടുതടങ്കലിലാണ്. പകലും രാത്രിയും വ്യത്യാസമില്ലാതെ പുന്നെക്കാട് – തട്ടേക്കാട് റോഡില്‍ കാട്ടാനക്കൂട്ടം ഏത് സമയവും റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമാണുള്ളത്. വാഹനയാത്രക്കാരോ കാല്‍നടക്കാരോ കുട്ടിയാന യടക്കമുള്ള ആനകൂട്ടങ്ങള്‍ക്ക് മുന്നില്‍പ്പെട്ടാന്‍ ദുരന്തങ്ങള്‍ക്കും ഇടയായേക്കാം.

14 ഉന്നതികളിലായി അയ്യായിരത്തോളം ആദിവാസികള്‍ അടക്കം ഇരുപത്തയ്യായിരത്തോളം ജനങ്ങള്‍ക്ക് കുട്ടമ്പുഴ പഞ്ചായത്തിലേക്ക് കടക്കുന്നതിനുള്ള ഏക മാര്‍ഗമാണ് പുന്നേക്കാട് – തട്ടേക്കാട് പ്ലാന്റേഷനില്‍കൂടിയുള്ള റോഡ്. ഈ റോഡിലാണ് നാളുകളായി കാട്ടാനകള്‍ രാത്രിയും പകലുമില്ലാതെ വഴിമുടക്കികളാകുന്നത്.

ആര്‍ആര്‍ടി വാഹനം ഇടയ്ക്കുവന്ന് ഓലപ്പടക്കം പൊട്ടിച്ചിട്ട് പോകും. കാട്ടാനകള്‍ കീരംപാറ പഞ്ചായത്തിലെ ജനവാസമേഖലയില്‍ ഇറങ്ങി ദിവസവും വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്.കേരളാ പോലീസ് അസോസിയേഷനാണ് ഫെന്‍സിംഗ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ എടുത്തത്. അവര്‍ മറ്റൊരു സ്വകാര്യ വ്യക്തിക്ക് സബ് കോണ്‍ട്രാക്ട് കൊടുത്തു. ഇതുവരെ ആകെ നിര്‍മാണം പൂര്‍ത്തീകരിച്ചത് 3.2 കിലോമീറ്റര്‍ മാത്രമാണ്. അതും ഗുണനിലവാരമില്ലാത്ത മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെന്നും ആക്ഷേപമുണ്ട്.

3.2 കി.മി ഫെന്‍സിംഗിലും കാട്ടാനകള്‍ മരം തള്ളിയിട്ടതിനാല്‍ നിലവില്‍ പ്രവര്‍ത്തനക്ഷമവുമല്ല. മലയാറ്റൂരില്‍നിന്നും പുഴനീന്തി കടന്നുവരുന്ന കാട്ടാനകളെ തുരത്താന്‍ സ്ഥിര സംവിധാനങ്ങളുമില്ല. ഇടയ്ക്കിടെ ജപ്രതിനിധികളും നാട്ടുകാരും സമ്മര്‍ദം ചെലുത്തുമ്പോള്‍ പുന്നേക്കാട് പ്ലാന്റേഷനില്‍ തമ്പടിക്കുന്ന കാട്ടാനകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുരത്തി പുഴകടത്തിവിടുനന്തും ആനകള്‍ അധികം വൈകാതെ വീണ്ടും തിരിച്ചെത്തുന്നതും പതിവായിരിക്കുകയാണ്.നിര്‍മിച്ച ഫെന്‍സിംഗ് പുഴയോരം ചേര്‍ത്തിടാത്തതിനാല്‍ ആനകള്‍ സ്ഥിരം തകര്‍ക്കുകയാണ്. രാഷ്ട്രീയ കിസാന്‍ വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരാണ് മുഴുവന്‍ തുകയും അനുവദിച്ചത്. എറണാകുളം ജില്ലാ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് നടത്തിപ്പ് ചുമതല. എറണാകുളം ജില്ലാ പഞ്ചായത്തതാണ് നോഡല്‍ ഓഫീസ്. ഒരുകോടി രൂപയോളം മുടക്കി ആരംഭിച്ച് പാതിപോലും പൂര്‍ത്തീകരിക്കാതെ നിലച്ച ഈ ഫെന്‍സിംഗ് നിര്‍മാണ പദ്ധതിക്ക് ഇപ്പോള്‍ ഉത്തരവാദികള്‍ ആരുമില്ല.

പൊതുവഴിയോരമടക്കം വിസ്ത ക്ലിയറന്‍സ് നടത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ ഫോറസ്റ്റ് അധികാരികള്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ച് പ്രതിരോധ സംവിധാനം ഒരുക്കി ആകെ നാല് സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള പുന്നേക്കാട് പ്ലാന്റേഷനില്‍നിന്നും ആനകളെ തുരത്തുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ഫാര്‍മേഴ്സ് അവയര്‍നെസ് റിവൈവല്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ബിനു വത്സന്‍ ആവശ്യപ്പെട്ടു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കൽ തരകൻ ഫാമിലി ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ദൈവദാനസംഗമത്തിൽ താലൂക്കിൽ ആതുരസേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ ആദരിച്ചു. സമ്മേളനം രൂപതാ വികാരി ജനറാൾ മോൺ. കുര്യാക്കോസ് കൊടകല്ലിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 27 സാമ്പത്തിക വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തൈകളുടെ വിതരണം നടത്തി. പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് വിജോയ് പി....

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ഫിസിക്‌സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗങ്ങളില്‍ അതിഥി അധ്യാപക ഒഴിവ്. നെറ്റ് /പിഎച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍...

CHUTTUVATTOM

കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖലയിലേക്കുള്ള യാത്രാദുരിതം ഒഴിവാക്കാനുള്ള തങ്കളം – കാക്കനാട് ബൈപ്പാസ് നാലുവരിയിൽ തന്നെ നിർമ്മിക്കും. 20 വർഷമായി എങ്ങുമെത്താതെ കിടക്കുന്ന പദ്ധതി രണ്ട് വരിപ്പാതയാക്കിയെന്ന വാർത്തകൾക്കിടെയാണ് പാത നാലുവരിയിൽ തന്നെ...

CHUTTUVATTOM

കൊ​ച്ചി: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും ജി​ല്ല​യി​ല്‍ എ​ച്ച്1​എ​ന്‍1 രോ​ഗ ബാ​ധി​ത​ര്‍ കൂ​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 43 പേ​ര്‍​ക്കാ​ണ് ഇ​ന്‍​ഫ്ലു​വ​ന്‍​സ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം രോ​ഗ​ബാ​ധി​ത​രു​ള്ള​തും ജി​ല്ല​യി​ലാ​ണ്. ക​ഴി​ഞ്ഞ​മാ​സം ജി​ല്ല​യി​ല്‍...

CHUTTUVATTOM

കോതമംഗലം: എസ്.സി.–എസ്.ടി. വകുപ്പിന്റെ കീഴിൽ കിഫ്ബി സാമ്പത്തിക അനുമതി ലഭിച്ച നേര്യമംഗലത്തെ പോസ്റ്റ്മെട്രിക് ട്രൈബൽ ബോയ്സ് ഹോസ്റ്റലിന്റെയും കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലയായ പിണവൂർകുടിയിലെ പ്രീമെട്രിക് ട്രൈബൽ ഹോസ്റ്റലിന്റെയും നിർമാണ നടപടികൾ വേഗത്തിലാക്കാൻ...

CHUTTUVATTOM

കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് ചരിത്ര സ്മരണകൾ ഉണർത്തി ചക്കാലക്കുടി ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മോർ...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഏഞ്ചല്‍ റോസ് ജയ്‌സണ്‍ സഹോദരി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അലെയ്‌ന ആന്‍ ജെയ്‌സണ്‍ എന്നിവര്‍ എറണാകുളം റവന്യൂ ജില്ലാ സ്‌കൂള്‍...

error: Content is protected !!