കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം മേഖലകളിൽ അന്വേഷണാത്മക പഠനവും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളോടെയാണു സ്ട്രീം ഹബ് ഒരുക്കിയത്.
ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം. ബഷീർ അധ്യ ക്ഷനായി.പ്രിൻസിപ്പൽ നയനദാസ്, പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വൃന്ദ് മനോജ്, പഞ്ചായത്ത് അംഗങ്ങളായ സി.കെ. സത്യൻ, അജീബ് ഇരമല്ലൂർ, അസീസ് മാമോളത്ത്, കെ.യു ഷമീർ, പി.ടി.എ പ്രസിഡൻ്റ് റംല ഇബ്രാഹിം, ദീപ ദേവി, ഇ. അനുപമ, പി. സൈജു, യൂസഫ് കാമ്പത്ത്, റെജീന സലിം, ടി.എൻ. സിന്ധു എന്നിവർ പ്രസംഗിച്ചു.




















































