കോതമംഗലം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് ഡികെറ്റിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയവരുടെ മക്കള്‍ക്ക് വിവാഹ ധന സഹായം 25000/ രൂപ ആക്കണം, മരണാനന്തര സഹായം, ചികിത്സാ സഹായം എന്നിവ വര്‍ധിപ്പിക്കാന്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ പ്രസിഡന്റ് കൊച്ചപ്പൂ പുളിക്കന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബേബി സേവ്യര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രലേഖ ശശിധരന്, എ.റ്റി ലൈജു, ഷാജി വടക്കന്‍, സി.എം യൂസഫ്, ജോണി മാറഞ്ചേരി, മാര്ട്ടിന് കീഴേമാടന്‍, സുരേഷ് ആലപ്പാട്ട്, വിജയന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
























































