കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ വിവിധ ഔട്ട്റീച്ച് പരിപാടികൾ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൾ ഡോ. ജോസഫ്. ടി. മൂലയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ കെ. സി. അനുപമ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.എസ് എൻ.എസ്.എസ് കോർഡിനേറ്റർ എം. ജൂലി, ലിറ്റററി ഫോറം കോർഡിനേറ്റർ എസ്. സുമി എന്നിവർ പ്രസംഗിച്ചു.
കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.പി. അഞ്ജലി വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കോളേജ് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകദാനവും നടത്തി. കോളേജ് ലൈബ്രേറിയൻ കെ വിന്നില മാത്യു,കോളേജ് എൻ.എസ്.എസ് കോർഡിനേറ്റർ ലിജോ ടി. ജോർജ്, എൻ.എസ്.എസ് അംഗങ്ങൾ, റീഡിംഗ് ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.























































