കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജിൽ എം. ജി. യൂണിവേഴ്സിറ്റിയുടെ എല്ലാ കോളേജുകളിൽ നിന്നുമുള്ള നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സംയുക്ത നേതൃ പരിശീലന ക്യാമ്പ് നടത്തി. ടെക്‌വൈസ് ഫൗണ്ടഷന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെ പറ്റി ക്ലാസെടുത്തു.
ഡിജി – ജാഗ്രത പ്രോജെക്ടിന്റെ കീഴിൽ എം.ജി. യൂണിവേഴ്സിറ്റിയുടെ എല്ലാ കോളേജുകളിലും ഡിജിറ്റൽ വെൽനെസ്സ് ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ക്ലാസ് സംഘടിപ്പിച്ചത്.സൈബർ സുരക്ഷ, സ്ക്രീൻ ആഡിക്ഷൻ, അതിന്റെ നിയമ വശങ്ങൾ, ഭക്ഷണ സംസ്കാരത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്നിവയെ പറ്റി അവബോധം നൽകി.
എം. ജി. യൂണിവേഴ്സിറ്റി എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ. എൻ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഫാ. ജോൺ കെ. ജേക്കബ്, ഫാ. ബിനോയ് കോശി, സൈറ പൗലോസ്, അഡ്വ. ജിന്നു സാറാ ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു.























































