Connect with us

Hi, what are you looking for?

NEWS

ആലുവ – കോതമംഗലം റോഡ് വികസനം: അലൈന്‍മെന്റിലെ അശാസ്ത്രീയതക്കെതിരെ ഭൂഉടമകൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും വ്യാപാര സ്ഥാപന ഉടമകളുടേയും പ്രദേശവാസികളുടെയും ആശങ്കകളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രൂപീകരിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ പൊതുയോഗം നെല്ലിക്കുഴി കനാല്‍പ്പാലം, സെന്‍ഹാ അരീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

ആലുവ, പുളിഞ്ചോട്ടില്‍ നിന്ന് ആരംഭിച്ച് മൂന്നാറിലേക്ക് പോകുന്ന ഈ നിര്‍ദ്ദിഷ്ട നാലുവരിപ്പാത കോതമംഗലം അരമനപ്പടിയിലാണ് അവസാനിക്കുന്നത്. റോഡ് വികസനവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ അലൈന്‍മെന്റ്, കൃത്യമായി നടത്തപ്പെടാത്ത സാമൂഹ്യാഘാത പഠനം, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ഭൂഉടമകളുടേയും വ്യാപാര സ്ഥാപന ഉടമകളുടേയും അവകാശ സംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ ആണ് നിര്‍ദ്ദിഷ്ട പാത ഉയര്‍ത്തുന്നത്.

അശാസ്ത്രീയതകള്‍ പരിഹരിച്ച ശേഷമേ റോഡ് നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാവൂവെന്നും, ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ സുതാര്യത പാലിക്കണമെന്നും ഭൂഉടമകളുടെയും, വ്യാപാരികളുടെയും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ടി. ജെ. ജോര്‍ജ് ചെയര്‍മാനായും, റിസ്വാന്‍ കോയ ജനറല്‍ സെക്രട്ടറിയായും, അഡ്വ. ജോസ് വര്‍ഗീസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

 

You May Also Like

NEWS

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

NEWS

കോതമംഗലം : സിഎംപി കോതമംഗലം ഏരിയ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി സ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തോമസ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എക്ക് സമ്മേളനത്തിൽ സ്വികരണം...

NEWS

കോതമംഗലം: കോതമംഗലം രൂപത വൈദികന്‍ ഫാ. പയസ് അത്തിക്കല്‍ (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേതന്‍ കരിമണ്ണൂര്‍ അത്തിക്കല്‍ പരേതരായ ഉലഹന്നാന്‍ – ബ്രിജിത്ത...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിനെതിരെ ആം ആദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മുന്‍ സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില...

NEWS

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ...

NEWS

കോതമംഗലം: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി കോതമംഗലം താലൂക്ക് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ...

NEWS

കോതമംഗലം: ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുറ്റിയാംചാൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പെനാൽറ്റി ഫുട്ബോൾ മത്സരം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ എം.ജി സനോജ് അധ്യക്ഷധവഹിച്ചു. പഞ്ചായത്ത് മുൻ...

error: Content is protected !!