കോതമംഗലം: പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിനെതിരെ ആം ആദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മുന്‍ സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിയന്തരമായി കുറക്കണമെന്നും ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഉപഭോക്ത സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് ഇത് വലിയ തോതില്‍ ജനജീവിതത്തെ ബാധിക്കുമെന്നും അതിനാല്‍ ഇന്ധനവില വര്‍ദ്ധനവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും ജോണ്‍സന്‍ കറുകപ്പിള്ളില്‍ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ബിജോയ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് കെ.എസ് ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ട്രഷറര്‍ ലാലു മാത്യു, സെക്രട്ടറി റെജി ജോര്‍ജ്, ശാന്തമമ ജോര്‍ജ്, ബോസ് കെ.സി, കുമാരന്‍ സീ.കെ, സാജന്‍ വര്‍ഗ്ഗീസ്, ബാബു പീച്ചാട്ട്, രവി കീരംപാറ, റ്റിന്റു വര്‍ഗ്ഗിസ്, ഷിബു തങ്കപ്പന്‍, ജോസ് മാലിക്കുടി, വല്‍സ ഉഞ്ഞാപ്പാറ,വിനോദ് വി.സി, തങ്കച്ചന്‍ കെ.പി, വര്‍ഗ്ഗീസ് കഴുതകോട്ടില്‍, ജോസഫ് വര്‍ഗ്ഗീസ്,സുരേഷ് കുത്തു കുഴി എന്നിവര്‍ പങ്കെടുത്തു.























































