കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 30 ന് മുൻപായി http://www.macollege.ac.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.























































