കോതമംഗലം: കലാ സാംസ്കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.കോതമംഗലം നഗരസഭാ കൗൺസിലർ ഷിബു കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു.ഫാസ് പ്രസിഡന്റ് ബേസിൽ എബ്രഹാം അധ്യക്ഷനായി.
പ്രൊഫ. കെ.എം കുര്യാക്കോസ്,ജെല്ലി ഷിബു, സജി മത്തായി, സാബു മാത്യു, ഹാൻസി പോൾ, ജിജി എളൂർ, നിനു സജി, നീമ ബേസിൽ, സോണി തോമസ്, പി.ഇ സുനിൽ എന്നിവർ പ്രസംഗിച്ചു.ജേതാക്കൾക്ക് 27ന് ഫാസ് ഹാളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.























































