കോതമംഗലം: വേട്ടാമ്പാറ, കുളങ്ങാട്ടുകുഴി , ഭൂതത്താൻകെട്ട് പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന കാട്ടാന, ഉൾപ്പടെയുള്ള വന്യജീവികളുടെ നിരന്തര ആക്രമണത്തിൽ വ്യാപകമായ കൃഷി നാശവും സംഭവിക്കുന്നു . ഈ അടുത്ത ദിവസം പുലിയും ഇറങ്ങി.ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ ഭയപ്പാടിലാണ്. നിരന്തരമായി വന്യ ജീവി ആക്രമണമുണ്ടായിട്ടും സ്ഥലം സന്ദർശിക്കാനോ ജനങ്ങൾക്ക് സംരക്ഷണം നൽകാനോ നഷ്ട പരിഹാരത്തിനോ ആശ്വസിപ്പിക്കാനോ പോലും സ്ഥലം സന്ദർശിക്കാത്ത സ്ഥലം എംപി ,എംഎൽഎ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ബന്ധപ്പെട്ട ഫോറസ്റ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടു കുഴിയിൽ സിപിഐ (എം ) പ്രതിഷേധ ധർണയും യോഗവും നടത്തി.
മുൻ എംഎൽഎ ആൻ്റണി ജോൺ സമരം ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബിജു പി നായർ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് പഞ്ചായത്ത്അംഗവും ഒറ്റയാൾ സമര നേതാവുമായ പ്രിൻസ് ജോൺ ,ലോക്കൽ സെക്രട്ടറി ടി സി മാത്യു,ലോക്കൽ കമ്മിറ്റി അംഗവും മുൻ മെമ്പറുമായ എസ് എം അലിയാർ മാഷ് ,അജി ലാൽ മീരാൻ ,ടി കെ കുര്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജലജ പൗലോസ് ,ഷർമിന ഉബൈദ് .മുൻ മെമ്പർ മഞ്ജു എന്നിവർ പ്രസംഗിച്ചു .
വേട്ടാമ്പാറ ,കുളങ്ങാട്ടുകുഴി പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഒന്നാം വാർഡിൻ്റെ മെമ്പർ പ്രിൻസ് ജോൺ രണ്ടു ദിവസമായി കുളങ്ങാട്ടുകുഴിയിൽ ഒറ്റയാൾ പ്രതിഷേധ സമരം നടത്തി വരികയായിരുന്നു .എം പി ,എം എൽ എ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ പറഞ്ഞു .





















































