Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് ടൂറിസം വികസനത്തിനും കുടിവെള്ള വിതരണത്തിനും അടിയന്തര നടപടികൾ; എംഎൽഎയുടെ നേതൃത്വത്തിൽ നിർണായക യോഗവും സന്ദർശനവും

കോതമംഗലം: ഭൂതത്താൻകെട്ട് ഡാം തുറക്കുമ്പോൾ കവളങ്ങാട്, കുട്ടമ്പുഴ, പല്ലാരിമംഗലം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പെരിയാർവാലി ഇറിഗേഷൻ വിഭാഗത്തിന്റെയും കേരള വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ചേർന്നു. ഡാം തുറക്കുന്ന സാഹചര്യങ്ങളിൽ പമ്പ് ഹൗസിൽ ആവശ്യമായ വെള്ളം ലഭിക്കാത്തതാണ് കുടിവെള്ള വിതരണ തടസ്സത്തിന് പ്രധാന കാരണമെന്ന് യോഗം വിലയിരുത്തി.

ഭൂതത്താൻകെട്ട് ഡാമിൽ ആവശ്യമായ തോതിൽ വെള്ളം സംഭരിച്ച് പമ്പ് ഹൗസിലേക്കുള്ള പമ്പിങ് സുഗമമാക്കുന്ന സംവിധാനം ഒരുക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു. വിഷയത്തിൽ കേരള വാട്ടർ അതോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും ഉദ്യോഗസ്ഥർ വിശദമായ ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

തുടർന്ന് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ ഡിടിപിസി എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

കഴിഞ്ഞ 10 വർഷക്കാലമായി മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ടി യു കുരുവിളയുടെ കാലത്തെ വിഭാഗം ചെയ്ത പല പദ്ധതികളും നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ അവിടെ സന്ദർശിച്ചത്. നിരവധി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികൾ അവഗണിക്കപ്പെട്ട നിലയിലാണെന്ന് കണ്ടെത്തി.

ഭൂതത്താൻകെട്ടിലെ എല്ലാ ടൂറിസം പദ്ധതികളും അടിയന്തരമായി നവീകരിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്ന് എംഎൽഎ അറിയിച്ചു. ഓണത്തിന് മുമ്പ് തന്നെ ഭൂതത്താൻകെട്ട് പാർക്ക് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും നിലവിലെ സന്ദർശന സമയം വൈകിട്ട് 6 മണിവരെയെന്നത് കൂടുതൽ സമയം നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂതത്താൻകെട്ടിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി പ്രദേശത്തെ വികസനത്തിനും തൊഴിൽ സാധ്യതകൾക്കും പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് എംഎൽഎ വ്യക്തമാക്കി.

 

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന മുതിരമാലില്‍ എം.വി നാരായണന്‍(95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലാക്ഷി മേതല പൊന്നുരുത്തുംകുടി കുടുംബാഗം. മക്കള്‍: ദിവാകരന്‍, മോഹനന്‍, സദാശിവന്‍ എം.എന്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍ട്‌മെന്റ്). മരുമക്കള്‍: ശാന്തകുമാരി, ഇന്ദിര,സി....

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്....

error: Content is protected !!