കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും ആദരിക്കാൻ വിജയാരവം 2026 സ്നേഹസംഗമം നടത്തി.
കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോ പ്രവർത്തകന്റെയും ആത്മാർഥമായ പരിശ്രമവും കൂട്ടായ പ്രവർത്തനവുമാണ് യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്തായതെന്ന് മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദനം അറിയിച്ചു.
യുഡിഎഫ് ചെയർമാൻ ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി.
ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണം നടത്തി. വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച നിയോജകമണ്ഡലത്തിലെ നേതാക്കന്മാർക്കും പ്രവർത്തകർക്കും ഷിബു തെക്കുംപുറം എംഎൽഎ നന്ദി അറിയിച്ചു. മികച്ച വിജയം കൈവരിച്ച മണ്ഡലങ്ങളെയും ബൂത്തുകളെയും മൊമെന്റോ നൽകി ആദരിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഹാജി, കെ.പി. ബാബു, എ.ജി. ജോർജ്, ബോബൻ ജേക്കബ്, എം.എസ് എൽദോസ്, ബാബു ഏലിയാസ്, ഇ.എം മൈക്കിൾ, ഇബ്രാഹിം കവലയിൽ, അബു മൊയ്തീൻ, എ.റ്റി പൗലോസ്, പി.കെ മൊയ്തു, പി.എം സക്കറിയ, ഭാനുമതി രാജു, ജെസ്സി സാജു,പി.എ.എം. ബഷീർ, ജോമി തെക്കേക്കര, സൗമ്യ ശശി, മാത്യു ജോസഫ്, എ.സി. രാജശേഖരൻ, പി.സി ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.




















































