കോതമംഗലം:പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ( പിവിഐപി) കീഴിലുള്ള ഭൂതത്താന്‍കെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ബാരേജിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ ബാരേജിലെ ജലനിരപ്പ് 34.10 മീറ്ററാണ്. കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുള്ളതിനാലും, പെരിയാറ്റില്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലും ബാരേജിലെ ജലനിരപ്പ് 30 മീറ്ററിന് താഴെയായി ക്രമീകരിക്കുന്നതിനാണ് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.
രാവിലെ ഒമ്പതരയോടെ സൈറണ്‍ മുഴക്കിയതിന് ശേഷം 7,9 ഷട്ടറുകളാണ് തുറന്നത്. കാലവര്‍ഷത്തിന്റെ ശക്തിക്കനുസരിച്ച് ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും വരും ദിവസങ്ങളില്‍ ഉയര്‍ത്തിയേക്കാമെന്നും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പിവിഐപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.























































