കോതമംഗലം: കോതമംഗലത്ത് കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജനീഷ് എം.എസfന്റെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ നടത്തിയ പരിശോധനയില്‍ 1.093 കിലോ ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സെയ്ന്‍ മിയ (36), നെഹ്റുല്‍ എസ്.കെ (27) എന്നിവര്‍ പിടിയിലായത്. എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ സബിന്‍. ടി, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അജി അഗസ്റ്റിന്‍, പ്രിവേന്റീവ് ഓഫീസര്‍ ഗ്രേഡ് ദേദു വി.സി, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ അബിന്‍സ് എം.എം, ഡ്രൈവര്‍ നന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.




















































