കോതമംഗലം: കോതമംഗലത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. കോതമംഗലം കോണ്‍ഗ്രസ് ഓഫീസില്‍ കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മറ്റികള്‍ സംയുക്തമായി നടത്തിയ ദിനാചരണം കെ.പി.സി.സി അംഗം എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു ഏലിയാസ്, കെ.പി. ബാബു, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, കെ.ഐ. ജേക്കബ്, പി.ആര്‍. അജി, എല്‍ദോസ് കീച്ചേരി, എം.എ. കരീം, ബഷീര്‍ പുല്ലോളി, ശ്രീദേവി ബാബു, ടി.സി. വിജയന്‍നായര്‍, സി.വി. ജോസ്, അനില്‍ രാമന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



















































