Connect with us

Hi, what are you looking for?

CHUTTUVATTOM

നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവം: ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്

കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിൽ ബാക്ടിരിയയുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്.കൃഷിയിടങ്ങളിലെ പണികള്‍ ഉള്‍പ്പടെ ചെയ്യുന്ന 73 കാരിയാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ കഴിയവെ 15 നായിരുന്നു മരണം. സംസ്ഥാനത്തെ മറ്റിടങ്ങളില്‍ മസ്തിഷ്കജ്വരം പിടിപ്പെട്ടത് കുളങ്ങളിലും മറ്റുംകുളിച്ചവര്‍ക്കര്‍ക്കായിരുന്നു.നെല്ലിക്കുഴിയില്‍ മരിച്ച വൃദ്ധ പൊതുജലസ്രോതസുകളില്‍ കുളിക്കുന്ന ശീലമില്ലാത്തയാളാണ്. വീട്ടില്‍ ചൂടുവെള്ളത്തിലാണ് സാധാരണയായി കുളിക്കുന്നത്.

ഈ സാഹചര്യം രോഗത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കുയാണ്. വൈറസ് വളരുന്ന വെള്ളംകൊണ്ട് മുഖംകഴുകിയാലും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. കാല്‍പാദത്തിനടിയിലെ മുറിവുകള്‍വഴിയും രോഗബാധയുണ്ടാകാം. ഇങ്ങനെ പല സാധ്യതകളും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വീടും പരിസരവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. വൃദ്ധ സമീപകാലത്ത് പോയസ്ഥലങ്ങളുടെ വിശദാംശങ്ങളും വീട്ടുകാരില്‍ നിന്ന് ശേഖരിച്ചു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ പള്ളികളിലുള്‍പ്പടെ അവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. പനി പിടിപ്പെട്ടതിനേതുടര്‍ന്നാണ് വൃദ്ധയെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചത്.

രോഗം സംബന്ധിച്ച് വിശദപരിശോധനയും വിദഗ്ദ ചികിത്സയും ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ബന്ധുക്കള്‍ അവരെ ആലുവയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചു. അവിടെ മൂന്ന് ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മങ്ങിയതോടെ അവിടെ നിന്നും കോമംഗലത്തെ ആശുപത്രിയിലേക്ക് രോഗിയെ മാറ്റി. കോതമംഗലത്ത് ആശുപത്രിയിൽ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ് മരണം സംഭവിച്ചത്. ചികിത്സ നടക്കുന്നതിനിടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നില്ല.

പീന്നീടാണ് ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്‍റെ സ്ഥിരീകരണം ഉണ്ടായത്. വൃദ്ധയുടെ മരണവും രോഗവും സംബന്ധിച്ച് ജാഗ്രതാ നിര്‍ദേശമൊന്നും ആരോഗ്യവകുപ്പ് നല്‍കിയിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. നെല്ലിക്കുഴിപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ

അടിയന്തരമായി തൃക്കാരിയൂരിൽ മീറ്റിങ്ങ് വിളിച്ച് അവലോകനം നടത്തുവാൻ തീരുമാനിച്ചതായി അറിയിച്ചു. ഹരിത കർമ്മ സേനയുടെ റിവ്യൂ മീറ്റിംഗിൽ വിഷയം അറിയിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധയോടെ നടത്തിവരുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി.

വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനംകൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായി നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് സനീറ നസീർ അറിയിച്ചു. ഒരാഴ്ച മുമ്പ് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിന് ശേഷം അടിയന്തരമായി ആരോഗ്യപ്രവർത്തകരുടെ യോഗം വിളിച്ച് കൂട്ടി ജാഗ്രതാ നിർദ്ധേശങ്ങൾ നൽകിയതായും അവലോകന യോഗം വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബു കൊട്ടാരം,സ്ഥിരം സമിതി അധ്യക്ഷൻ സത്താർ വട്ടക്കുടി, സൽജ ജോസ്, ഫൗസിയ ഷിയാസ്, രാഹുൽ തങ്കപ്പൻ, അജീബ് എരമല്ലൂർ, അൻഷാദ് മഞ്ഞാങ്കൻ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസ മേഖലയിൽ ഒരാഴ്ചക്കാലമായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി.കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ നാല് ആനകളെയാണ് പുഴകടത്തി ഉൾവനത്തിലേക്ക് തുരത്തിയത്. ഇന്ന്...

CHUTTUVATTOM

കോതമംഗലം: ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് സ്കൂൾ ആയി പ്രഖ്യാപിച്ചു. പുതിയ(2026-27) അധ്യയന വർഷം മുതൽ സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം...

CHUTTUVATTOM

കോതമംഗലം: ഇളംബ്ര സ്വദേശിയായ യുവാവ് ന്യൂസിലാന്‍ഡ് പോലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. വര്‍ഷങ്ങള്‍ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് കോതമംഗലം ഇളബ്ര സ്വദേശി വിനയ് ശങ്കര്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ വിദേശമണ്ണിലും മലയാളിക്കൊടി പാറിക്കാം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള ഐഎംഎ കേരള സ്റ്റേറ്റ് ഡോക്ടേഴ്‌സ് ഡേ അവാര്‍ഡ് ഡോ. ലിസ തോമസിന് ലഭിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരനില്‍ നിന്നും അവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐഎംഎ...

NEWS

കോട്ടപ്പടി : കോട്ടപ്പടി മാർ എലിയാസ് കോളേജിൽ യു. ജി ആദ്യ ബാച്ചിനുള്ള ഇൻഡക്ഷൻ പ്രോഗ്രാം നടത്തി. സംസ്ഥാന ഓമ്പുഡ്സ്മാൻ, വ്യോമയാന വിതഗ്തൻ എന്നീ നിലകളിൽ ശ്രദ്ധേ യനായ എ.സി കെ. നായർ...

ACCIDENT

കോതമംഗലം: സേവനമനുഷ്ടിച്ച സ്‌കൂളുകളിലും നാടുകളിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിയപ്പെട്ട സി. ഹെയിസ് ലെറ്റിന്റെ ആകസ്മിക വിയോഗം നാടിനെ ദുഖത്തിലാഴ്ത്തി. നിറപുഞ്ചിരിയോടെ സ്‌കൂളില്‍ കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട സിസ്റ്റര്‍ രക്ഷിതാക്കള്‍ക്കും...

ACCIDENT

കോതമംഗലം: വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗമായ സി....

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്...

error: Content is protected !!