മൂവാറ്റുപുഴ: വിസ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍. ആലുവ കീഴ്മാട് എരുമത്തല സ്വദേശി ഉമാപറമ്പില്‍ വിജയ് (45)നെ യാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെകടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഹംഗറിയില്‍ കമ്പനിയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഇത്തരം കേസുകളും പരാതികളും നിലനില്‍ക്കേ ഇയ്യാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒറ്റപ്പാലം പാലപ്പുറം ഭാഗത്തുള്ള വാടക വീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ് ഐ .റ്റി എ മുഹമ്മദ് , എ എസ് ഐ മാരായ പി എസ് സലിം ,വി.എം ജമാല്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഹാരിസ് എച്ച് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



















































