കോതമംഗലം: യുവാക്കള്‍ രക്തദാനത്തിന്റെയും സിപിആര്‍ പരിശീലനത്തിന്റെയും കാലിക പ്രാധാന്യം തിരിച്ചറിയണമെന്ന് എറണാകുളം റൂറല്‍ എഎസ്പി ഹാര്‍ദിക് മീണ ഐപിഎസ്. കോതമംഗലം പ്ലേമേക്കര്‍ ടര്‍ഫില്‍ വെച്ച് ധര്‍മ്മഗിരി ആശുപത്രി, ആംകോര്‍ ഫൗണ്ടേഷന്, പീറ്റേഴ്സ് ജിച്ചു എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പും സിപിആര്‍ ട്രെയിനിംഗും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹാര്‍ദിക് മീണ. ചടങ്ങില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും റൂറല്‍ എഎസ്പി വിശദീകരിച്ചു.
ആംകോര്‍ ഫൗണ്ടേഷന് പ്രസിഡന്റ് അഭിഷേക് കെ. ഷണ്മുഖന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ധര്‍മ്മഗിരി ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ. ആന്റണി സിപിആര്‍ ക്യാമ്പിന് നേതൃത്വം നല്കി. ആംകോര്‍ ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ബേസില്‍ പീറ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി നിഖില്‍ മോഹന്‍ പങ്കെടുത്തവര്‍ക്ക് ചെടികള്‍ വിതരണം ചെയ്തു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് സെക്രട്ടറി ഷമീര്‍ മുഹമ്മദ് വേളയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
നങ്ങേലില്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ ആതിര പ്രിന്‍സ്, ഫിറ്റ്നസ് മേഖലയിലെ പ്രമുഖര്‍, കോതമംഗലത്തെ മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



















































