കോതമംഗലം: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് ലീഗ് നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ എസ്എന്‍ഡിപി യോഗം കോതമംഗലം യൂണിയന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം മുനിസിപ്പല്‍ ജംഗ്ഷനില്‍ സമാപിച്ചു.
യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, വൈസ് പ്രസിഡന്റ് കെ.എസ് ഷിനില്‍കുമാര്‍, സെക്രട്ടറി പി.എ സോമന്‍, പി.വി വാസു, എം.വി രാജീവ്, രാഹുല്‍ എടപ്പാട്ട്, കെ.ആര്‍ വിനോദ്, ഷീല സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യോഗം ജനറല്‍ സെക്രട്ടറിക്കെതിരെയോ സംഘടനക്കെതിരെയോ ഉണ്ടാകുന്ന വര്‍ഗീയ ശബ്ദങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് അജി നാരായണന്‍ പറഞ്ഞു.



















































