കോതമംഗലം: കോതമംഗലം സഹകരണ ബാങ്കിന്റെ കീഴിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടുലക്ഷംരൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കി. ബാങ്കിന്റെ കോമണ്‍ ഗുഡ് ഫണ്ടില്‍നിന്നുള്ള രണ്ടുലക്ഷംരൂപ ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ നല്‍കിയത്.
പ്രസിഡന്റ് എല്‍ദോസ് പോള്‍ ഉപകരണങ്ങള്‍ കൈമാറി. വീല്‍ചെയര്‍, കട്ടില്‍, എയര്‍ബെഡ്, വാക്കര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവയാണ് പുതിയ ഉപകരണങ്ങള്‍. ചടങ്ങില്‍ കെ.ജി ഷാജി, പൗലോസ് കെ. മാത്യു, എം.ജി പ്രസാദ്, പോള്‍ ഡേവിസ്, സജീവ് സണ്ണി, അരുണ്‍ സി.ഗോവിന്ദന്‍, അജി ജോസ്, എം.പി ബഷീര്‍, രമ്യ വിനോദ്, സൗമ്യ അനീഷ്, സ്‌നേഹ ജോര്‍ജ്, ജോണി കുര്യയ്പ്പ്, ദീപു ജോര്‍ജ്, കെ.പി ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



















































