Connect with us

Hi, what are you looking for?

CHUTTUVATTOM

എസ്എസ്എൽസി ഫലം: കോതമംഗലത്ത് 22 സ്കൂളുകൾക്ക് നൂറുമേനി

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സി പരീഷ എഴുതിയ 5259 പേരില്‍ 5246 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി. പിന്നില്‍ പോയത് 13 കുട്ടികള്‍ മാത്രം. 2802 ആണ്‍കുട്ടികളും 2444 പെണ്‍കുട്ടികളുമാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 353 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കോതമംഗലം ഉപജില്ലാ പരിധിയില്‍ 22 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു. ഇതില്‍ 10 എയ്ഡഡ് സ്‌കൂളുകളും 11 ഗവണ്‍മെന്റ് സ്‌കൂളുകളും ഒരു എയ്ഡഡ് സ്‌കൂളും ആണുള്ളത്.

മറ്റ് സ്‌കൂളുകളില്‍ ഒന്നോ,രണ്ടോ കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടാതെ പോയത്. സേ പരീഷയിലൂടെ അവരും വിജയത്തിലെത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എയ്ഡഡ് വിഭാഗത്തില്‍ സെന്റ് ജോര്‍ജ്ജ് കോതമംഗലം, സെന്റ് ജോസഫ്സ് വെളിയേല്‍ച്ചാല്‍, ടി.വി.ജെ.എം.എച്ച്.എസ്. പിണ്ടിമന, ഫാ. ജോസഫ് മെമ്മോറിയല്‍ പുതുപ്പാടി, എന്‍.എസ്.എസ്. വാരപ്പെട്ടി, എല്‍.എഫ്.ഊന്നുകല്‍, സെന്റ് മേരീസ് പോത്താനിക്കാട്, ഡി.ബി.എച്ച്.എസ്.തൃക്കാരിയൂര്‍, മാര്‍ ഏലിയാസ് കോട്ടപ്പടി, എം.ഡി.എച്ച്.എസ്. തോളേലി, എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകള്‍.

മാതിരപ്പിള്ളി, നേര്യമംഗലം, ചെറുവട്ടൂര്‍, കടവൂര്‍, ചാത്തമറ്റം, അയ്യങ്കാവ്, കുട്ടമ്പുഴ, വടാട്ടുപാറ, പിണവൂര്‍കുടി, നെല്ലിക്കുഴി, മാമലകണ്ടം, എന്നിവിടങ്ങളിലെ സ്‌കൂളുകളാണ് ഗവണ്‍മെന്റ് സ്‌കൂള്‍ വിഭാഗത്തില്‍ നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോതമംഗലം സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളാണ് മുന്നില്‍. ഇവിടെ 45 പേര്‍ നേട്ടം കൈവരിച്ചു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. ഇതോടെ പഞ്ചായത്തില്‍ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി. പുളിന്താനം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ് ആദ്യത്തേത്. സെന്റ് മേരീസ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ചുള്ളിക്കണ്ടത്ത് വിറകുപുരയിലൊളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കവളങ്ങാട്, ചുള്ളിക്കണ്ടം സ്വദേശി യൂസഫിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് വെള്ളിയാഴ്ച രാവിലെ രാജവെമ്പാലയെ കണ്ടത്. ഇതേ രാജവെമ്പാല വ്യാഴാഴ്ച മറ്റൊരു പാമ്പിനെ ഇതിലെ...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി – ഹൈറേഞ്ച് ബസ്റ്റാൻഡ്- മിനി സിവിൽ സ്റ്റേഷൻ റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചു. എം എൽ എ ആസ്തി വികസന ഫണ്ട്‌...

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം...

CRIME

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി...

ACCIDENT

കോതമംഗലം: ചൊവ്വാഴ്ച കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഷിനാജ്, അയ്പ്,...

CHUTTUVATTOM

പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാന്‍ സ്ലീഹായുടെയും ഓര്‍മപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്‌ക്കാരം – മാത്യൂസ് മാര്‍...

ACCIDENT

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്,...

CHUTTUVATTOM

കോതമംഗലം: സുഹൃത്തായ യുവതിയില്‍നിന്ന് സ്വര്‍ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ ഷാലുവിനെയാണ് (35) കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കളവുപറഞ്ഞ് പലതവണകളായി 60...

ACCIDENT

  കോതമംഗലം: കോതമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. വടാട്ടുപാറ പലവന്‍ പടി പുഴയില്‍ കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്....

error: Content is protected !!