കോതമംഗലം: വടാട്ടുപാറ, പലവന്‍പടി പുഴയില്‍ മുങ്ങി മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെയും ഭൗതി ശരീരം കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. കോട്ടയം സ്വദേശികളായ ബിയോണ്‍, അതുല്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, എന്നിവരാണ് ഇന്നലെ പുഴയില്‍ മുങ്ങി മരിച്ചത്. കോതമംഗലം മാര്‍ ബസേലിയോസ് ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് മൂവരും.
9 പേരടങ്ങുന്ന സംഘം ഇടമലയാര്‍ പവര്‍ഹൗസിനു താഴെ പലവന്‍പടി ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് 3 പേര്‍ക്ക് അപകടത്തില്‍പെട്ടത്. ഒഴുക്കില്‍പ്പെട്ട മുന്ന് പേരെയും ഫയര്‍ഫോഴ് മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ബിയോണിന്റെയും, അതുലിന്റെയും ഭൗതീക ശരീരമാണ് ദന്തല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്.
വിദ്യാര്‍ത്ഥികളും, അധ്യാപകരും, മാനേജ്‌മെന്റ് പ്രതിനിധികളും കണ്ണീരോടെ പ്രണാമമര്‍പ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു തുടങ്ങിയ ജനപ്രതിനിധികളും എത്തിയിരുന്നു.


















































