മൂവാറ്റുപുഴ: വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മൂവാറ്റുപുഴ കടാതി സ്വദേശി നെടിയാമലയില്‍ അനന്തകൃഷ്ണന് (21). നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുന്‍ വൈരാഗ്യം മൂലം തന്റെ മകനെ അനന്തകൃഷ്ണന് ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടമ്മയെ പ്രതി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ 28ന് രാത്രി 9ഓടെയാണ് കേസിനാസ്പതമായ സംഭവം. എസ്ഐമാരായ ചാര്‍ലി തോമസ്, എന്‍എസ് റോയ്, സി.ബി അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എം.പി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു



















































