കോതമംഗലം: കോതമംഗലത്തെ ബിജെപി നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിറഞ്ഞ കുറിപ്പുകളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വനിതാ നേതാക്കളെ ഉള്‍പ്പെടെ പേരെടുത്ത് പറഞ്ഞായിരുന്നു അധിക്ഷേപം.
ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരരംഗത്തിറങ്ങുമെന്ന് പി.പി സജീവ് മുന്നറിയിപ്പ് നല്‍കി.


















































