കോതമംഗലം: കോതമംഗലത്ത് മലയിന്‍കീഴിന് സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ സ്റ്റോര്‍ റൂമില്‍ക്കയറിയ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്ന് ഉച്ചയോടെയാണ് വീട്ടുകാര്‍ സ്റ്റോര്‍ റൂമിലൊളിച്ച പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സേവി തോമസ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ പാമ്പിനെ കോതമംഗലം ഫോറസ്റ്റിന് കൈമാറുമെന്ന് സേവി തോമസ് പറഞ്ഞു.



















































