Connect with us

Hi, what are you looking for?

CHUTTUVATTOM

ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പണിമുടക്ക് കോതമംഗലത്ത് പൂര്‍ണ്ണം:ആശുപത്രി ക്യാന്‍റീനുകള്‍ ആശ്വാസമായി

കോതമംഗലം: പാചക വാതകത്തിന്‍റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രഖ്യാപിച പണിമുടക്ക് താലൂക്കിൽ പൂര്‍ണ്ണം. ഹോട്ടലുകളും റസ്റ്റോറന്‍റ്കളും ബേക്കറികളും പൂർണ്ണമായി അടഞ്ഞ് കിടന്നു. ദീര്‍ഘദൂര യാതക്കാരും വിവിധ ആവശ്യങ്ങള്‍ക്കായി വീടുകളില്‍ നിന്ന് മറ്റിടങ്ങളിലെത്തിയവരും ഭക്ഷണപാനീയങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായി.

വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍, ബസ് ജീവനക്കാര്‍, തുടങ്ങിയവരും ബുദ്ധിമുട്ട് നേരിട്ടു. ഹോട്ടലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ ആശുപത്രികളിലെ ക്യാന്‍റീനുകള്‍ പ്രവര്‍ത്തിച്ചത് നിരവധിപേര്‍ക്ക് ആശ്വാസമായി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊപ്പം ടൗണിലെത്തിയ മറ്റുള്ളവര്‍ക്കും ക്യാന്‍റീനുകളെ ആശ്രയിക്കാന്‍ കഴിഞ്ഞു.

അതേസമയം സമരംമൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നവരും ഹോട്ടലുകാരുടെ സമരം ന്യായമാണെന്ന് അഭിപ്രായപ്പെട്ടു. പാചകവാതക വിലയിലെ വര്‍ദ്ധനവ് അമിതമാണെന്നാണ് പൊതുഅഭിപ്രായം. സമരാനുകൂലികൾ നഗരത്തിൽ നടത്തിയ പ്രകടനവും പൊതു സമ്മേളനവും മുൻസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: നിയുക്ത എം.എൽ.എ ഷിബു തെക്കുംപുറം ജനങ്ങൾ നൽകിയ വൻ വിജയത്തിന് നന്ദി അർപ്പിക്കുന്നതിനായി നടത്തുന്ന മണ്ഡല സ്വീകരണ പര്യടനം നാളെ ആരംഭിക്കും. രാവിലെ കാരക്കുന്നത്ത് നിന്നും ആരംഭിക്കുന്ന യാത്ര മുൻസിപ്പാലിറ്റി, കോട്ടപ്പടി...

CRIME

കോതമംഗലം: പിടവൂരിൽ ഒരുകിലോയിലേറെ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ്1.143 കി.ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ ഉത്പൽ മണ്ഡൽ (29) അറസ്റ്റിലായത്. കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ...

CHUTTUVATTOM

കോതമംഗലം: വേള്‍ഡ് കപ്പില്‍ തരംഗമായ വൂവുസെല തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനങ്ങളിലും താരം. കോതമംഗലത്ത് വോട്ടണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ വിജയികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മുളവൂര്‍ ബ്ലായിക്കുടി അലിയാറാണ് വൂവുസെലകളുമായി എത്തിയത്. കഴിഞ്ഞ 10...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ അഫ്‌റാസ് മുഹമ്മദിനെ അനുമോദിച്ചു. പഴമ്പിള്ളില്‍ കുടുംബാംഗമായ ചാമക്കാട്ട് പി.എം. അജാസിന്റെയും ഫസീനയുടെയും മകനാണ് അഫ്‌റാസ് മുഹമ്മദ്. പഴമ്പിള്ളില്‍ കുടുംബയോഗത്തിന്...

CHUTTUVATTOM

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം...

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി...

ACCIDENT

  നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയില്‍ കുളിക്കടവില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള...

AGRICULTURE

കോതമംഗലം: മഴക്കൊപ്പമുണ്ടായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ 10.5 ലക്ഷം രൂപയുടെ കൃഷി നാശം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ റബര്‍ കൃഷിക്കാണ് കനത്ത നാശം ഉണ്ടായത്. പഞ്ചായത്തില്‍ ഏകദേശം 600 റബര്‍ മരങ്ങള്‍...

error: Content is protected !!