കോതമംഗലം: വാട്ടർ അതോററ്റി പൈപ്പ് പൊട്ടി വെള്ളവും ചെളിയും വ്യാപാര സ്ഥാപനങ്ങളിൽ കയറി. കോതമംഗലം സബ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.ജലവിതരണ പൈപ്പ് പൊട്ടി ശക്തമായി വെള്ളവും ചെളിയും വ്യാപര സ്ഥാപനങ്ങളുടെ ഉള്ളിലേക്ക് ഒഴികിയെത്തുകയായിരുന്നു.
ജലവിതരണം നിർത്തുന്നതിനായി വാട്ടർ അതോററ്റി ഓഫീസുമായി ബന്ധപ്പെടാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഒടുവിൽ വാർഡ് കൗൺസിലർ ഇടപ്പെട്ടതോടെയാണ് പൈപ്പിലൂടെയുള്ള വെള്ളത്തിൻ്റെ വരവ് നിലച്ചത്.മണിക്കൂറുകളുടെ ശ്രമഫലമായാണ് സ്ഥാപനങ്ങളിൽ നിന്ന് ചെളിനീക്കം ചെയ്തത്. മേഖലയിൽ പൈപ്പ് ലൈൻ പൊട്ടുന്നത് നിരന്തര സംഭവമായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

















































