കോതമംഗലം: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍. അബു ഹനീഫ് (43) ആണ് പിടിയിലായത്. 6.669 ഗ്രാം ബ്രൗണ്‍ ഷുഗറും, 38,500 രൂപയും പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കോഴിപ്പിള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രാത്രി 10ഓടെ പ്രതി പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് എംപി, പ്രിവന്റീവ് ഓഫീസര്‍മാരായ ഷമീര്‍ വിഎ, ലിബു പി.ബി, റസാക്ക് കെ.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉബൈസ് പി.എം, ബിന്‍സാര്‍ വി.ഐഎന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ചെറിയ പാക്കറ്റുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് പ്രതി ഇവിടെയെത്തിയതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പറഞ്ഞു.





















































