Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലത്ത് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള വനപാലകര്‍ കാട്ടില്‍ കുടുങ്ങി

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വനത്തില്‍ അകപ്പെട്ടത്. ലോവര്‍ പെരിയാര്‍ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റ് 4 എന്ന സ്ഥലത്ത്നിന്നും ചൊവ്വാഴ്ച രാവിലെ 8-നാണ് മണ്ണിയം ഭാഗത്തേക്ക് ബീറ്റിന് പോയത്.

എസ്എഫ്ഒ. (ഗ്രേഡ്) പി.എ. അഷ്റഫ്, ബിഎഫ്ഒമാരായ ജെറി ജോസഫ്, പോള്‍ ഐസക്, കെ.ബി. ശ്രീലക്ഷ്മി എന്നിവരാണ് വനത്തില്‍ കുടുങ്ങിയത്. ഇവരെ തിരിച്ച് കൊണ്ടു വരാനായി രാത്രി പോയ ബിഎഫ്ഒമാരായ സാബു കുര്യന്‍, രാജേഷ്‌കുമാര്‍, ബിനുലാല്‍, മഹിമ എന്നിവരും വനത്തില്‍ അകപ്പെട്ടു. ബുധനാഴ്ച രാവിലെ 8.30 ഓടെ 15 പേരടങ്ങുന്ന മറ്റൊരു സംഘം എത്തിയാണ് ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച രാവിലെ പോയ എട്ടംഗ സംഘത്തില്‍ പിന്നില്‍ പോയ നാല് പേര്‍ വൈകിട്ടോടെ തിരിച്ചെത്തിയിരുന്നു. മുന്നില്‍ പോയ വനിത ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കാലിലെ പരിക്ക് കാരണം വേഗത്തില്‍ നടക്കാനായില്ല. വൈകിട്ട് കനത്തമഴ പെയ്തതോടെ കുത്തനെ ഇറക്കം ഇറങ്ങാനാവാതെ പ്രതിസന്ധിയിലായി.

കാറ്റും മഴയും ഇരുട്ടും വ്യാപിച്ചതോടെ മറ്റ് വഴികള്‍ തേടിയെങ്കിലും 15 കിലോമീറ്ററുകളോളം സഞ്ചരിച്ച ഇവര്‍ക്ക് തിരിച്ചെത്താനായില്ലെന്ന്് സംഘത്തിലുള്ളവര്‍ പറയുന്നു. നാല് പേരും സ്റ്റേഷനിലെ മറ്റ് സ്റ്റാഫുകളുമായി മൊബൈലില്‍ ബന്ധപ്പെട്ടുകൊണ്ടാണിരുന്നത്. സുരക്ഷിതമായി പാറപ്പുറത്ത് ഇരിക്കുകയായിരുന്ന ഇവര്‍ക്ക് രാത്രി 7 ഓടെ ഭക്ഷണവും വെള്ളവുമായെത്തിയ നാലംഗ സംഘത്തിനും പ്രതികൂല കാലാവസ്ഥ കാരണം തിരിച്ചിറങ്ങാന്‍ സാധിച്ചില്ല.

എട്ട് പേര്‍ വനത്തില്‍ കുടുങ്ങിയതോടെ ഇവരെ പുറത്തെത്തിക്കാന്‍ നേര്യമംഗലം റേയ്ഞ്ച് അധികൃതരുടെ നേതൃത്വത്തില്‍ മൂന്നാര്‍ ആര്‍ആര്‍ടി, ഇഞ്ചത്തൊട്ടി, വാളറ, അടിമാലി എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലെ വനപാലകര്‍ കൂടി എത്തി ബുധനാഴ്ച പുലര്‍ച്ചെ നാലോടെ പുറപ്പെട്ടു. രാവിലെ 6.15 ഓടെ സംഘം ഇവര്‍ക്ക് സമീപം എത്തി. 8.30 ഓടെ നഗരംപാറ സ്റ്റേഷനില്‍ തിരിച്ച് എത്തിക്കുകയായിരുന്നു.

നേര്യമംഗലം റേയ്ഞ്ച് പരിധിയില്‍ നഗരംപാറ സ്റ്റേഷന്‍ പരിധിയില്‍ കേവലം 20 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയുള്ള സ്ഥലത്ത് വനപാലകര്‍ കുടുങ്ങിയെന്ന് പറയുന്നതില്‍ ബീറ്റ് പോകുന്നതുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുമായുള്ള അസ്വാരസ്യമാണെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. വനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന വനപാലര്‍ക്ക്് ഇത്രയും ചെറിയൊരു വനമേഖലയില്‍ വഴിതെറ്റിയെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നാണ് നാട്ടുകാരും പറയുന്നത്.

 

You May Also Like

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ പട്ടാപ്പകലിറങ്ങിയ കാട്ടുകൊമ്പന്‍ ഭീതി പരത്തി. ഒരു മാസത്തോളമായി പ്രദേശത്ത് പകലും ആനയുടെ സാന്നിധ്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. കാഞ്ഞിരവേലി വനത്തില്‍നിന്ന് പെരിയാര്‍...

CHUTTUVATTOM

നേര്യമംഗലം: നേര്യമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. പുത്തന്‍കുരിശ് കവലയില്‍ നടന്ന ചടങ്ങ് കവളങ്ങാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്...

ACCIDENT

കോതമംഗലം: കോതമംഗലത്ത് വ്യത്യസ്ഥ ഇടങ്ങളിൽ രണ്ട് വാഹനാപകടങ്ങൾ. നേര്യമംഗലം വില്ലാഞ്ചിറയിലും ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡിലുമാണ് വെള്ളിയാഴ്ച വാഹനാപകടങ്ങളുണ്ടായത്. ദേശീയ പാതയിൽ തലക്കോട് വില്ലാഞ്ചിറയിൽ രാവിലെ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച ലോറി 20 അടി...

CHUTTUVATTOM

കോതമംഗലം: പനി ബാധിച്ചു ചികിത്സയിലായിരുന്ന സ്‌കൂൾ വിദ്യാർത്ഥി മരിച്ചു. നേര്യമംഗലം വില്ലാഞ്ചിറ പൈങ്ങാരപ്പിള്ളിൽ ബിജുവിന്റെയും ഡിൻസയുടെയും മകൻ അതുൽ കൃഷ്‌ണ (13) ആണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച 4ന് തൊടുപുഴ പൊതുശ്മശാനത്തിൽ.ഊന്നുകൽ ലിറ്റിൽ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

ACCIDENT

കോ​ത​മം​ഗ​ലം: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ നേ​ര്യ​മം​ഗ​ല​ത്തി​ന് സ​മീ​പം വി​ല്ലാം​ചി​റ​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് വ​ന്‍​മ​രം ക​ട​പു​ഴ​കി വീ​ണു. ഡ്രൈ​വ​റും സ​ഹാ​യി​യും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു....

NEWS

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന ശല്യം രൂക്ഷം. ചെമ്പന്‍കുഴി വാട്ടർ അതോരിറ്റി പമ്പ് ഹൗസ് പരിസരത്ത് ദിവസങ്ങളായി നാല് ആനകളുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ എത്തി...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

error: Content is protected !!