കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ സൺഡേ സ്കൂൾ പ്രസ്ഥാനം കോതമംഗലം ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള അവധിക്കാല ബൈബിൾ ക്ലാസ് തിങ്കളാഴ്ച്ച ആരംഭിക്കും. 18 (ശനിയാഴ്ച) വരെ ദിവസവും രാവിലെ 9 മുതൽ 3.30 വരെ ക്ലാസുകൾ നടത്തും.
4 വയസ്സ് മുതൽ 15 വയസ്സ് വരെ കുട്ടികൾക്കാണ് ക്ലാസ്സിൽ പങ്കെടുക്കാം. കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മാർ ബേസിൽ സ്കൂളിലേക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അക്രൈസ്തവരായ കുട്ടികൾക്കും സൗജ്യനമായി ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.


















































