Connect with us

Hi, what are you looking for?

NEWS

ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു കിടക്കുകയും ചെയ്യുന്ന കൗതുക കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. കോതമംഗലത്തു നിന്ന് ഭൂതത്താൻകെട്ട് വഴി വനാന്തരത്തിലൂടെയുള്ള റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ മീരാൻസിറ്റി എന്ന പ്രദേശത്ത് എത്തും. ഇവിടെയാണ് വഴിയോരത്ത് തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു ആൽമരം വളർന്ന് പന്തലിച്ച് ചക്കകൾ വിരിഞ്ഞു തുടങ്ങിയ നിലയിൽ കാണുന്നത്. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആലും, മാവും, പ്ലാവും നട്ടിരുന്നുവെന്നും മാവ് ഉണങ്ങിപ്പോയെന്നും, ആൽമരത്തിന്റെ കരുത്തുറ്റ വേരുകളും തണ്ടും വളർന്ന് പ്ലാവിനെ പൂർണ്ണമായി മറച്ചിരിക്കുകയാണെന്നുമാണ് നാട്ടുകാരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.എവിടെ നിന്ന് നോക്കിയാലും കൂറ്റൻ ആൽമരത്തിൽ ചക്ക വിരിഞ്ഞു നിൽക്കുന്നതാണ് കാണാൻ കഴിയുക. ആല് വളർന്ന് പന്തലിച്ച് പ്ലാവിനെ പൂർണമായി വിഴുങ്ങിയെങ്കിലും ജീവന്റെ പിടിവാശിയോടെ പ്ലാവ് മേലോട്ട് കുതിച്ച് അവസാനം ആൽമരത്തിന്റെ നടുവിൽ നിന്ന് ചക്ക വിരിയുകയാണ് ചെയ്തിരിക്കുന്നത്. ആൽമരത്തിൽ ചക്കയുണ്ടായിക്കിടക്കുന്ന കാഴ്ച കൗതുകവും, അത്ഭുതവുമാണ് നാട്ടുകാരിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും വെള്ളച്ചാട്ടം കാണാൻ വരുന്നവർ ഇവിടെ വണ്ടി നിർത്തി കണ്ടിട്ടാണ് മടങ്ങുന്നതെന്നും പ്രദേശവാസിയായ രാജു പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ്...

NEWS

കോതമംഗലം: വടാട്ടുപാറയില്‍ വന്യമൃഗ ഭീഷണി നേരിടുന്ന ചക്കിമേട് നിവാസികളുടെ സുരക്ഷയെ കരുതി ആവോലിപ്പടി മുതല്‍ ചക്കിമേട് വരെയുള്ള റോഡിന്റെ ഇരുവശത്തെയും അടിക്കാടുകള്‍ വെട്ടിത്തെളിച്ചു. ചക്കിമേട് അന്പലം, പൊയ്ക അന്പലം, പൊയ്ക സ്‌കൂള്‍ തുടങ്ങി...

NEWS

കോതമംഗലം: വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി.കഴിഞ്ഞ കുറച്ച് മാസങ്ങളായി വടാട്ടുപാറയിൽ വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർ കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത്...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലം വടാട്ടുപാറയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത...

CHUTTUVATTOM

കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം :വടാട്ടുപാറയിൽ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണുന്നതിനായി 7 കിലോമീറ്റർ ദൂരത്തിൽ 16 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ അനുമതിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു...

error: Content is protected !!