Connect with us

Hi, what are you looking for?

NEWS

രണ്ടാം കൂനൻ കുരിശു സത്യത്തിന്റെ 6-ാം വാർഷികം ആഘോഷിച്ചു

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം ആഘോഷിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ കാലം ചെയ്ത ഭാഗ്യ സ്മരണാർഹനായ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ ആറാം തീയതി യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്. കോതമംഗലം മേഖലയുടെ മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോർ യൂലിയോസ് തിരുമേനി തിരിതെളിയിച്ച് വാർഷിക യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിശുദ്ധ പിതാക്കന്മാർ കാണിച്ച് പഠിപ്പിച്ച സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാൻ എല്ലാ വിശ്വാസികളും ഉത്സുകരാന്നെമെന്ന് അഭിവന്ദ്യ തിരുമേനി കൂട്ടിച്ചേർത്തു. പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു കൊണ്ട് വിശ്വാസികൾ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി.

സൂര്യചന്ദ്രന്മാരും ഭൂമിയുമുള്ളിടത്തോളം കാലം ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്ന സത്യവിശ്വാസത്തെ വീണ്ടും ഏറ്റു ചൊല്ലി ഉറപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹ വികാരിമാരായ ഫാ. സാജു കുരിക്കപിള്ളിൽ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. നിയോൺ പൗലോസ്, ഫാ. സിച്ചു രാജു, , തന്നാണ്ട് ട്രസ്റ്റിമാരായ കെ. കെ. ജോസഫ് , എബി ചേലാട്ട്, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ സലിം ചെറിയാൻ, ബിനോയി തോമസ്, ഏലിയാസ് വർഗീസ്, ഡോ. റോയി മാലിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. സഭയിലെ ബഹുമാനപ്പെട്ട അനേകം വൈദീകരും ആയിരക്കണക്കിന് വിശ്വാസികളും ആറാം വാർഷികത്തിൽ പങ്കു ചേർന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് പ്രവർത്തനമാരംഭിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.പി....

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍. ഒന്നാം പ്രതിയായ കോതമംഗലം കോട്ടപ്പടി ചിരട്ടക്കല്‍ മിനിമോള്‍ക്കൊപ്പം താമസിച്ചുവന്നിരുന്ന...

CHUTTUVATTOM

കുട്ടമ്പുഴ: മലയോര ജനതയ്ക്കും, ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാകുന്ന മൂന്നാര്‍ രാജപാത വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയിലും, അവഗണനയിലും കേരള കോണ്‍ഗ്രസ് (എം) കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അധികാരമേറ്റ ഉടനെ ആഘോഷപൂര്‍വ്വം നാട്ടുകാരെയും, രാജപാത...

CHUTTUVATTOM

കോതമംഗലം: ഫര്‍ണിച്ചര്‍ നിര്‍മാണ മേഖലയിലെ നെല്ലിക്കുഴിയുടെ പാരമ്പര്യവും സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒരു മാസം നീളുന്ന ഫര്‍ണിച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഫെസ്റ്റിവലിന്റെ നടത്തിപ്പും മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി...

CHUTTUVATTOM

നേര്യമംഗലം: ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ പെരിയാറിന് കുറുകെ നിര്‍മാണം പൂര്‍ത്തിയായ നേര്യമംഗലം പുതിയ പാലം. ഇടുക്കി എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആര്‍ച്ച് പാലമാണ്....

CHUTTUVATTOM

കവളങ്ങാട്: നവീകരിച്ച കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാട് കവലക്ക് സമീപം ശുദ്ധജല വിതരണ മെയിൻ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും വാട്ടർ...

CHUTTUVATTOM

  ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

error: Content is protected !!